കൊച്ചി :ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം ടുവിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയാണ് പുറത്തിറക്കിയത്. ആമസോൺ പ്രൈമിൽ 2021ൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതോടെ ചിത്രം 240 രാജ്യങ്ങളിലേക്ക് ആയിരിക്കും എത്തുക.
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു മെഗാഹിറ്റാണ് കേരളം പ്രതീക്ഷിക്കുന്നത്. 46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
കശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം. സെപ്റ്റംബർ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
[embedyt] https://www.youtube.com/watch?v=ieHmd3jMAok[/embedyt]