സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’വിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായും ഉടൻ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും സംവിധായകൻ ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് റൂമിൽ നിന്നും അണിയറ പ്രവർത്തകർടൊപ്പമുള്ള ചിത്രങ്ങളും ജീത്തു ജോസഫ് തന്റെ പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്യുകയെന്ന് നേരത്തെ വർത്തകൾ വന്നിരുന്നു.
‘ദൃശ്യം’ സിനിമ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന ‘ദൃശ്യം 2’വിന്റെ ടീസറിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിർഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറിൽ വ്യക്തമാക്കുന്നു.