
മനാമ: ബഹ്റൈനിലെ ജെബ്ലാത്ത് ഹെബ്ഷിയിലെ 431, 435 ബ്ലോക്കുകളിലും അല്‍ ഖദാമിലെ 477 ബ്ലോക്കിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ടെന്‍ഡര്‍ ആന്‍ഡ് ഓക്ഷന് ബോര്‍ഡ് അബ്ദുള്‍ ഹാദി അല്‍ അഫൂ കോണ്ട്രാക്റ്റിംഗ് കമ്പനിക്ക് നല്കിയ പദ്ധതിയില്‍ ഒന്നാം, രണ്ടാം അഴുക്കുചാല്‍ നിര്‍മ്മാണം, 83 മീറ്റര്‍ ടണലിംഗ് ജോലികള്‍, 367 പ്രധാന മാന്‍ഹോളുകള്‍, 418 ഉപ മാന്‍ഹോളുകള്‍, ഒരു പമ്പിംഗ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണം നടക്കുന്ന റോഡുകളില്‍ കല്ലുകള്‍ പാകല്‍ പൂര്‍ത്തിയാക്കുന്നതും ഇതിലുള്‍പ്പെടുന്നു.
പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ സഹകരിക്കുകയും പ്രവൃത്തി നടക്കുന്ന കാലയളവില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ അടയാളങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
