വടക്കാഞ്ചേരി: വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ കയറിയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇന്ന് ഉച്ചയോടെയാണ് പെരുമ്പാമ്പിനെ മരത്തിൽ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തുന്നത്.
സംഭവം കണ്ട ഓട്ടോ ഡ്രൈവർ മൃഗസ്നേഹിയായ അബ്ദുൾ സലാമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം വനംവകുപ്പിൽ വിവരമറിയിക്കുകയും വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മല മ്പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തു.
സ്റ്റാൻഡിൽ ആൾ ഇല്ലാത്ത സമയത്ത് ആരോ പെരുമ്പാമ്പിനെ കയറുകൊണ്ട് ബന്ധിച്ചാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു