ദില്ലി: ഡോ വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില് എത്തിച്ചിരുന്നെങ്കില് ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.
Trending
- കയര് ബോര്ഡിലെ മാനസിക പീഡനം; കാന്സര് അതിജീവിതയായ പരാതിക്കാരി മരിച്ചു
- കാറിടിച്ച് ഒന്പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില് പിടിയില്
- ‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽ
- റെക്കോര്ഡുകള് അടിച്ചെടുത്ത് രോഹിത് ശര്മ
- കൊടുങ്ങല്ലൂരില് 24കാരന് അമ്മയുടെ കഴുത്തറുത്തു
- മണിപ്പൂർ: പുതിയ സര്ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്ണര് ഡല്ഹിയില്
- പഞ്ചാബ് : 30 എംഎല്എമാര് കോണ്ഗ്രസില് ചേരാന് നീക്കം; യോഗം വിളിച്ച് കെജരിവാള്
- ദിലീപ്ഫാൻസ് ബഹ്റൈന് പുതിയ കമ്മിറ്റി