മനാമ: നാലാമത് ഇന്ത്യ- ബഹ്റൈൻ ഉന്നത സംയുക്ത കമ്മീഷൻ (എച്ച്.ജെ.സി) യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ബഹ്റൈനിലെത്തി.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ദേഹത്തെ സ്വീകരിച്ചു.