മനാമ: ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (BRCS) ഡയറക്ടർ ബോർഡ് അംഗമായ ഡോ. കവത്തർ അൽ ഈദിനെ സന്നദ്ധപ്രവർത്തനത്തിനുള്ള ഷെയ്ഖ് ഈസ ബിൻ അലി അവാർഡ് നൽകി ആദരിച്ചു.
പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കോവിഡ് പ്രധിരോധത്തിനുമാണ് ഡോ. കവത്തർ അൽ ഈദിനെ ആദരിച്ചത്. ഡോ. കവത്തർ അൽ ഈദിനെ കൂടാതെ മറ്റു 18 സന്നദ്ധ പ്രവർത്തകർക്ക് കൂടി ബഹുമതി നൽകി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി, ഡോ. കവത്തർ അൽ ഈദിനെ ഷെയ്ഖ് ഈസ ബിൻ അലി അവാർഡ് ലഭിച്ചതിന് അഭിനന്ദിച്ചു.