വലപ്പാട്: മുന്‍ ആയുര്‍വേദ ഡയറക്ടറും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖനുമായ തൃശൂര്‍ വലപ്പാട് ചന്തപ്പടിയില്‍ താമസിക്കുന്ന പൊക്കഞ്ചേരി
ഡോ. പി.ആര്. പ്രേംലാല്‍ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.
പരേതനായ പൊക്കഞ്ചേരി രാമകൃഷ്ണന് വൈദ്യരുടെ മകനാണ്. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയുടെ തീരദേശമേഖലയില്‍ ആയുര്‍വേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു. രോഗികളോടുള്ള സമീപനം അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ മികച്ച സ്ഥാനം നല്കി.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ), ജോയിന്റ് ഡയറക്ടര്‍,
ആയുര്‍വേദ ഡയറക്ടര്‍ എന്നീ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹം ആയുര്‍വേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പുതിയ ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചത്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2001ല്‍ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.
ഭാര്യ: വാസന്തി. മക്കള്‍: ദേവന്, ഡോ. ദേവി. മരുമകന്: ഡോ. രവീഷ്.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി