ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണന് ഇസ്ലാമിക് ഭീകരൻ എന്ന് അവകാശപ്പെട്ടയാൾ മൊബൈൽ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി. ഇന്ന് രാവിലെ 11.28നാണ് യു എ ഇയിൽ നിന്നും വധഭീഷണി ഉണ്ടായത്. വൃത്തികെട്ട വാക്കുകളുപയോഗിച്ച് ആക്രോശിച്ച ഇയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഈ നമ്പരിൽ നിന്നും വീണ്ടും എന്നെ ഫോൺ വിളിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഡോ. കെ. എസ്. രാധാകൃഷ്ണൻ ഇമെയിലിൽ പരാതി നൽകി.
