
മനാമ: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ദൻ ഡോ. ജോ ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 24 ശനിയാഴ്ച, വൈകിട്ട് 6.30ന് ആണ് വെബിനാർ.
ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ, ഹൃദയ രോഗങ്ങളുടെ ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ സെഷനിൽ ഉൾപ്പെടുന്നതാണ് എന്ന് പി പി എഫ് ഭാരവാഹികൾ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു. താഴെ കാണുന്ന ലിങ്കിലൂടെയോ 3886 0719, 3221 8850 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യാവുന്നതും വിവരങ്ങൾ ആരായുന്നതുമാണ്
https://meet.google.com/ute-yfqd-fty.
