
മനാമ: ആദായനികുതികളില്‍ ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പും ഒഴിവാക്കലും തടയാനുമായി ബഹ്റൈന്‍ ഗവണ്മെന്റും ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന് ഗവണ്മെന്റും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയമം 2025 (7) പുറപ്പെടുവിച്ചു.
നേരത്തെ ശൂറ കൗണ്‍സിലും ജനപ്രതിനിധി കൗണ്‍സിലും ഈ നിയമം പാസാക്കിയിരുന്നു. 2024 മാര്‍ച്ച് 3ന് മനാമയില്‍ ഒപ്പുവെച്ചതും ഈ നിയമത്തോട് ചേര്‍ത്തതുമായ കരാറിന് ഇതോടെ അംഗീകാരമായി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.
