തിരുവനന്തപുരം: കെഎംസിസി ബഹ്റൈന്റെ കീഴില്‍ സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ തിരുവനന്തപുരം സിഎച്ച് സെന്ററില്‍ ഒരുക്കിയ ഡോര്‍മെട്രിയുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി നിര്‍വഹിച്ചു. തിരുവനന്തപുരം ആര്‍സിസിയിലും ശ്രീചിത്തിരയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ തിരുവനന്തപുരം സിഎച്ച് സെന്ററില്‍ ഡോര്‍മെട്രി ഒരുക്കിയത്. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകി താമസ സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവാസലോകത്തും സ്വദേശത്തുമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.