ഡൽഹി: ബി.ജെ.പി പാർലമെന്ററി ബോർഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ പരാജയപ്പെടുമ്പോഴല്ല, മറിച്ച് തന്റെ പരിശ്രമങ്ങളിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴാണ് അവസാനിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. “ബിസിനസ്സിലോ സാമൂഹിക പ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഏതൊരാളെയും സംബന്ധിച്ചിടത്തോളം, മാനുഷിക ബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി,” അദ്ദേഹം പറഞ്ഞു. ‘അതിനാല്‍, ആരും ഒരിക്കലും ഉപയോഗിച്ച് കഴിഞ്ഞുള്ള പുറംതള്ളലില്‍ ഏര്‍പ്പെടരുത്. അത് നിങ്ങളുടെ നല്ല ദിവസമോ മോശം ദിവസമോ ആകട്ടെ. ഒരിക്കല്‍ നിങ്ങള്‍ ആരുടെയെങ്കിലും കൈപിടിച്ചാല്‍, എല്ലായ്പ്പോഴും അതില്‍ മുറുകെ പിടിക്കുക. ഉദയസൂര്യനെ ആരാധിക്കരുത്,’ നിതിന്‍ ഗഡ്കരി പറഞ്ഞു. പാർട്ടിയുടെ പാർലമെന്ററി ബോർഡിൽ നിന്ന് അദ്ദേഹത്തെ അടുത്തിടെ പുറത്താക്കിയിരുന്നു.
Trending
- പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
- ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ
- ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി, 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്, അന്വേഷണം
- കേരളം നാളെ വിധിയെഴുതും; 2,500 പ്രശ്നബാധിത ബൂത്തുകളെന്ന് പോലീസ് റിപ്പോര്‍ട്ട്
- ജീവിതത്തിൽ ഇതുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല, മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും; കെ കൃഷ്ണൻകുട്ടി
- വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം; സംവിധായകൻ രഞ്ജിത്ത് കോടതിയിൽ
- “കാസ ഡി ബെല്ലാ ” ജോയ് കെ. മാത്യുവിന്റെ കയ്യൊപ്പിൽ തുടക്കം കുറിച്ചു
- വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു
