കോഴിക്കോട്: ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് വിമാനക്കമ്പനികൾ ഇരട്ടിയാക്കി. ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവർക്ക് താങ്ങാനാകാത്ത വിധമാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് 8,000 മുതൽ 9,000 രൂപ വരെയാണ് നിരക്ക്. നേരത്തെ ഇത് 5,000 രൂപയിൽ താഴെയായിരുന്നു. നേരിട്ട് അല്ലാതെ മറ്റ് സ്ഥലങ്ങളിലൂടെ പോകുകയാണെങ്കിൽ നിലവിലെ നിരക്ക് 22,000 രൂപ വരെയാണ്.