മാള: തെരുവുനായകളുടെ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ബോധവൽക്കരണ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച സംവിധായകനെ നായ കടിച്ചു.. കുണ്ടൂർ മൈത്ര മോഹനനാണ് നായയുടെ കടിയേറ്റത്. രാവിലെ കൂട്ടമായി എത്തിയ നായ്ക്കളെ ചിത്രീകരിക്കുന്നതിനിടയിലാണ് ഇയാൾക്ക് കടിയേറ്റത്.
ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന നായ കടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണം, പേവിഷബാധ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വീഡിയോ പുറത്തുവിടാനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര മോഹനൻ തന്നെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും.