
മനാമ: പിതാവ് വീട്ടില്‍ ഇല്ലാതിരിക്കുകയോ നിയമപരമായ തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്താല്‍ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ ലഭിക്കുന്നതിന് നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് ബഹ്റൈന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും.
ജലാല്‍ അല്‍ കാദം എം.പിയായിരിക്കും ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുക. എട്ട് എം.പിമാര്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് ചര്‍ച്ചയില്‍ പരിശോധിക്കും.
