ന്യൂഡല്‍ഹി: നഗ്നരായി നടത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകളായ കുക്കി വനിതകള്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ അസമിലേക്ക് മാറ്റരുതെന്നും അതിജീവിതകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ മണിപ്പുര്‍ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കുമെന്ന സൂചനയും സുപ്രീംകോടതി നല്കി. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവുണ്ടായേക്കും. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയേക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന കേന്ദ്ര ആവശ്യത്തെയും കുക്കി വിഭാഗം ശക്തമായി എതിര്‍ത്തു. അസമിലേക്ക് വിചാരണ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മണിപ്പുരിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട അതിജീവിതകള്‍ക്ക് മണിപ്പുരിലെ ഗോത്രമേഖലകളില്‍പ്പെട്ട കോടതികളിലാണ് വിചാരണ എളുപ്പമാകുകയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്