
മനാമ: നിയമാനസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽനിന്നല്ലാതെ മറ്റു സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വായ്പ എടുക്കരുതെന്ന് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്ന ചിലരിൽനിന്ന് ചില ഇന്ത്യക്കാർ വായ്പയെടുക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി വ്യക്തമാക്കി.
