
മനാമ: മാതാപിതാക്കള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത കുട്ടികള്‍ക്ക് ഡി.എന്‍.എ. ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.
ഹസ്സന് ഇബ്രാഹിം എം.പിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനും അവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെയുള്ള കുട്ടികളുടെ ഡി.എന്‍.എ. പരിശോധനയ്ക്കായി ഒരു ദേശീയ സംവിധാനമുണ്ടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


