തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നതോടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ഡി എൻ എ ഫലം സി ഡബ്ലിയു സിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് ഡി എൻ എ പരിശോധന ആരംഭിച്ചത്. എന്നാൽ കോടതിയിൽ നിലനിക്കുന്ന കേസ് ആയതിനാൽ തന്നെ കോടതി മുഖേനെയാണ് കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക.
ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവായത്.ഫലം അനുകൂലമായാതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.
