ചെന്നെെ: ഡി എം കെയിൽ കുടുംബാധിപത്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. പ്രധാനമന്ത്രിയ്ക്ക് ചരിത്രമറിയില്ലെന്നും ഡി എം കെ കുടുംബ പാർട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും സ്റ്റാലിൻ കുട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഭോപാലിൽ നടന്ന സമ്മേളനത്തിലാണ് ഡി എം കെ ഒരു കുടുംബാധിപത്യ പാർട്ടിയാണെന്ന് മോദി ആരോപിക്കുന്നത്. തുടർന്നാണ് സ്റ്റാലിന് പ്രതികരണം അറിയിച്ചത്. കേന്ദ്രസർക്കാർ കൊണ്ട് വരുന്ന ഏക സിവിൽ കോഡിനെതിരെയും സ്റ്റാലിൻ വിമർശനം ഉന്നയിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ ശ്രമത്തിന് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
