ബംഗളൂരു: കൂടെ നടക്കുന്നതിനിടെ തൊട്ടതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മാണ്ഡ്യയിൽ പാർട്ടി എം.പിയെ കണ്ടു മടങ്ങുന്നതിനിടെയാണ് ഡികെ ശിവകുമാർ പ്രവർത്തകനെ തല്ലിയത്. ശിവകുമാറിനൊപ്പം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുറത്ത് തൊട്ടതിനായിരുന്നു തല്ലിയത്.
സ്വാതന്ത്ര്യം തരുന്നെന്ന് വച്ച് എന്തുമാകാമെന്നായോ എന്ന് പ്രവർത്തകനെ ശകാരിക്കുകയും ചെയ്യുന്നുണ്ട് ശിവകുമാർ. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേർ ശിവകുമാറിന്റെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. അതേ സമയം സാമൂഹിക അകലം പാലിക്കാത്തതു കൊണ്ടാണ് താൻ പ്രവർത്തകനെ തല്ലിയതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. നേരത്തേയും ഡികെ ശിവകുമാർ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറിയിട്ടുണ്ട്.
