
മനാമ: ബഹ്റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് (എം.ബി.എം.എ) സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നയതന്ത്ര പരിപാടിയായ ‘ദിയാഫ’യുടെ അഞ്ചാം പതിപ്പിന് തുടക്കമായി.
വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളില്‍നിന്നും പശ്ചാത്തലങ്ങളില്‍നിന്നുമുള്ള യുവ നയതന്ത്രജ്ഞര്‍ക്കിടയില്‍ നയതന്ത്ര ധാരണ വികസിപ്പിക്കുന്നതിലും സൃഷ്ടിപരമായ ആശയവിനിമയം വര്‍ദ്ധിപ്പിക്കുന്നതിലും പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ മുനീറ ബിന്ത് ഖലീഫ അല്‍ ഖലീഫ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.
ബഹ്റൈന്റെ സമ്പന്നമായ പൈതൃകവും അതിന്റെ ഭാവി വികസനവും രാഷ്ട്രീയ കാഴ്ചപ്പാടും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സ്ഥല സന്ദര്‍ശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, അക്കാദമിക് പ്രഭാഷണവും പ്രായോഗിക അനുഭവവും സംയോജിപ്പിക്കുന്ന വിവിധ പ്രഭാഷണങ്ങള്‍, യോഗങ്ങള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പരിപാടി.
അഞ്ചാം പതിപ്പില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, ചൈന, ജപ്പാന്, പാകിസ്ഥാന്, കൊറിയ, മലേഷ്യ, മാലിദ്വീപ്, ബെല്‍ജിയം, ഹെല്ലനിക് റിപ്പബ്ലിക്, സൈപ്രസ്, കാനഡ, ബ്രസീല്‍, തായ്ലന്ഡ്, സെര്‍ബിയ, ബള്‍ഗേറിയ, മോണ്ടിനെഗ്രോ, തുര്ക്കുാനിസ്ഥാന്, ഹംഗറി എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
