
മനാമ: ബഹ്റൈനില്‍ ഇപ്പോള്‍ വിവാഹമോചനങ്ങള്‍ വളരെ കുറവാണെന്ന് നീതി- ഇസ്ലാമിക കാര്യ- എന്‍ഡോവ്മെന്റ്സ് മന്ത്രി നൗഫല്‍ അല്‍ മാവ്ദ.
പാര്‍ലമെന്റില്‍ ജലാല്‍ കദീം അല്‍ മഹ്ഫൂദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കുടുംബബന്ധങ്ങള്‍ വളരെ ശക്തമാണ്. മൊത്തം 1,533 വിവാഹമോചന കേസുകള്‍ മാത്രമാണ് ശരീഅത്ത് കോടതി മുമ്പാകെയുള്ളത്.
രാജ്യത്ത് ഇപ്പോള്‍ വിവാഹിതരാകുന്നവരില്‍ ഭൂരിപക്ഷവും 25നും 35നുമിടയില്‍ പ്രായമുള്ളവരാണ്. ആവശ്യത്തിന് മാനസിക പക്വത കൈവരിച്ച ശേഷമാണ് യുവാക്കള്‍ വിവാഹിതരാകുന്നത് എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.


