
മനാമ: ബഹ്റൈനിലെ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ), മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വ്യവസായ- വാണിജ്യ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
സമുദ്ര സുരക്ഷ വര്‍ധിപ്പിക്കാനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. നിയമപരമായ ലൈസന്‍സുകളുടെ സാധുത പരിശോധിക്കുന്നതിലും ഉപകരണങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും തൊഴിലാളികളുടെ നിലയും അവരുടെ ഔദ്യോഗിക പെര്‍മിറ്റുകളും പരിശോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു.
പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് വ്യക്തമാക്കി.
