
മനാമ: ബഹ്റൈനിലെ കിംഗ് ഫഹദ് ഹൈവേയ്ക്ക് സമീപം കടലില്‍ മുങ്ങാനിറങ്ങിയ രണ്ട് മുങ്ങല്‍ വിദഗ്ധരില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും ബഹ്റൈന്‍ പൗരരാണ്.
ചൊവ്വാഴ്ച സാനി മറൈന്‍ ഏരിയയില്‍ ഉച്ചയ്ക്ക് 1.30ഓടെയാണ് ഇവര്‍ മുങ്ങാനിറങ്ങിയത്. ഒരു ചെറിയ ബോട്ടിലാണ്ഇവര്എത്തിയത്.
ഇവര്‍ തിരിച്ചെത്താതായപ്പോള്‍ ആശങ്കയുയര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ ഏതാണ്ട് 2.30ന് ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബഹ്റൈനില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമുള്ള രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിച്ചു. ഇവരിലൊരാളായ അസീസ് നസീബിനെ വെള്ളത്തില്‍ കുടുങ്ങിയ നിലയില്‍ ജീവനോടെ കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യ നില മെച്ചപ്പെട്ടു.
മറ്റൊരു മുങ്ങല്‍ വിദഗ്ധനായ മുഹമ്മദ് ഇസ്മാഈലിന്റെ (36) മൃതദേഹം കടലില്‍ കണ്ടെത്തി. അധികൃതര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. വിവരം പബ്ലിക് പ്രോസിക്യൂഷനെഅറിയിച്ചു.
