സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുകയും ചുമതല നൽകിയ അണ്ടൂർക്കോണം പഞ്ചായത്തിൽ പ്രവർത്തനത്തിന് പോകാതിരിക്കുകയും ചെയ്ത ജില്ലാ എക്സിക്യു്ട്ടീവ് അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറിന് താക്കീത് നൽകാൻ ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനം. സി.ദിവാകരൻ , മന്ത്രി ജി.ആർ.അനിൽ എന്നിവർ പങ്കെടുത്ത
ജില്ലാ എക്സിക്യുട്ടീവിലാണ് തീരുമാനം ഉണ്ടായത്.
നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനം. നെടുമങ്ങാട്ടെ സ്ഥാനാർത്ഥിയായി തന്നെ പാർട്ടി നിർദ്ദേശിക്കുന്നതായി കാണിച്ച് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പത്രങ്ങളിൽ പേര് നൽകിയതു സംബന്ധിച്ച് നേരത്തെ കമ്മറ്റിയിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. താക്കീത് 22 ന് നടക്കുന്ന ജില്ലാ കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.
Trending
- ‘ലക്കി ഭാസ്കർ’ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; കണ്ണൂരിൽ രണ്ടുപേർക്ക് പരിക്ക്
- രണ്ട് കോച്ചുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
- സീ പ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്
- വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽയു ഡി എഫ് വിജയം സുനിശ്ചിതമെന്ന് ഐ.വൈ.സി.സി -യു ഡി എഫ് കൺവെൻഷൻ
- അമേരിക്കയുടെ സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ
- റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 മരണം, 40 പേർക്ക് പരിക്ക്
- ശബരിമല വഖഫിന്റേതാകും, അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും; ബി ഗോപാലകൃഷ്ണൻ
- ബഹ്റൈന്‍ ഇ.ഡി.ബി. സിംഗപ്പൂരില്‍നിന്ന് 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി