ആലപ്പുഴ: ജമാ അത്ത് കൗൺസിൽ റംസാൻ റിലീഫ് കിറ്റുകളുടെ ആലപ്പുഴ ജില്ലാതല വിതരണോദ്ഘാടനം, ആലിശ്ശേരി മുസ്ലിം സർവ്വീസ് സൊസൈറ്റിയുടെ മദ്രസയുടെ ഹാളിൽ വെച്ച് ജമാ അത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രാജാ എ. കരീം, സംസ്ഥാന സെക്രട്ടറി സലീം കൂരയിൽ സാഹിബിന് നൽകി ഉത്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് എസ്. മുഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി എസ്. അബ്ദുൽ നാസ്സർ സ്വാഗതം ആശംസിച്ചു. ജമാ അത്ത് കൗൺസിൽ യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഷെമീർ, സംസ്ഥാന സെക്രട്ടറിമാരായ റഹീം പൂവ്വത്തിൽ, ഒ. കെ അഷ്റഫ്, ജില്ലാ വൈസ് പ്രസിഡന്റുമായ ഷാജഹാൻ എസ്. കുന്നുംപുറം, എ. കബീർ വഴിച്ചേഴി, ജില്ലാ സെക്രട്ടറിമാരായ എസ്. അബ്ദുൽ ഗഫൂർ റാവുത്തർ, നസീർ കോയാക്കുട്ടി എന്നിവർ സംസാരിച്ചു.
