മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന “ദിശ” മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് മലയാളം മിഷൻ ആണ്. ഇതിന്റെ ബഹ്റൈൻ ചാപ്റ്ററിന്റെ മേൽനോട്ടത്തിലുള്ള പഠന കേന്ദ്രമാണ് ദിശ മലയാളം പാഠശാല. മെയ് മൂന്നാം വാരം മുതലാണ് ക്ലാസുകൾ ആരംഭിക്കുക. നിലവിൽ മുല്ല, കണിക്കൊന്ന ഒന്നും രണ്ടും, സൂര്യകാന്തി ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടക്കുന്ന ക്ളാസുകൾക്ക് പരിശീലനം സിദ്ധിച്ച പരിചസമ്പന്നരായ അദ്ധ്യാപകരാണ് നേതൃത്വം നൽകുന്നത്. ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും 39405037, 3402 6136 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു