മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക വീക്ക്’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജുഫെയർ മാളിൽ വച്ച് നടന്ന ഉൽഘാടന ചടങ്ങിൽ യുഎസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർഗരറ്റ് നാർഡി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ അമേരിക്കൻ ഭക്ഷണപദാർത്ഥങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ, റോസ്റ്ററി, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ 30 ശതമാനം കിഴിവ് ലഭിക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ലുലു കിച്ചണിൽ അമേരിക്കയുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഡിസ്കവർ അമേരിക്ക വാരത്തിൽ ലുലു അമേരിക്കൻ ഉൽപ്പന്നങ്ങളുടെ പ്രദർശനം ബഹ്റൈനിൽ ലഭ്യമായ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബിസിനസ്സ് ബന്ധത്തിന്റെ ഒരു ഉദാഹരണമാണെന്ന് ചാർജ് ഡി അഫയേഴ്സ് മാഗി നാർഡി പറഞ്ഞു. ഷോപ്പിംഗ് ഫെസ്റ്റിവലിന് യുഎസ് എംബസി നൽകിയ പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു. ഒക്ടോബർ 27 വരെയാണ് ഡിസ്കവർ അമേരിക്ക ഷിപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.