മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബഹ്റൈൻ മുൻ വിദേശകാര്യമന്ത്രിയും നിലവിൽ രാജാവിൻറെ നയതന്ത്ര ഉപദേഷ്ടാവുമായ ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ അപലപിച്ചു. “മതചിഹ്നങ്ങൾ തകർക്കുന്നത് ബഹ്റൈൻ ജനതയുടെ സ്വഭാവമല്ല. ഇത് നമ്മുടെ മൂല്യങ്ങളോട് വിദേശ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറ്റമാണ്, വെറുപ്പിനെ ഞങ്ങൾ നിരാകരിക്കുന്നു. ഇവിടെ (ബഹ്റൈനിൽ) എല്ലാ മതങ്ങളും വിഭാഗങ്ങളും ജനങ്ങളും ഒന്നിച്ച് നിലനിൽക്കുന്നു. അത് ചെയ്യുന്നവൻ അപരിചിതനാണ്, ഞങ്ങളിൽ ഒരാളല്ല. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറ്റക്കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി