മനാമ: ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിനോടനുബന്ധിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ കമ്മിറ്റി ഏറ്റെടുത്തു. ഇരിങ്ങാലക്കുട, കൊനത്തു കുന്ന്, അംന അൻസാരിയുടെ കുട്ടിയുടെ 4 ക്ലാസ്സ് മുതൽ SSLC വരെയുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവുമാണ് ബഹ്റൈനിലെ ദിലീപ് ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ബഹ്റൈനിലെ ദിലീപ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസിനെ ബന്ധപെടുകയും റിയാസ് വഴി കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്നുള്ള വിവരം കുടുംബത്തെ അറിയിക്കുകയുമായിരുന്നു.
മാതൃകപരമായ പ്രവർത്തനം നടത്തിയ ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ കമ്മിറ്റിക്ക്, ആൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.