മനാമ : ബഹ്റൈന്റെ അമ്പതാം ദേശീയദിനത്തോടനുബന്ധിച്ചു ദിലീപ്ഫാൻസ് ഇന്റർനാഷണൽ ബഹ്റൈൻ മുഹറഖ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.നമ്മൾ അനുഭവിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് കൺവീനർ മാരുമായി ബന്ധപെടുക. രാവിലെ 7 am മുതൽ വൈകുന്നേരം 8 pm വരെയായിരിക്കും സമയ പരിധി. വരുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്കുള്ള ഡിസ്കൗണ്ട് പ്രിവില്ലേജ് കാർഡ്സും ലഭ്യമാകും. ജനറൽ മെഡിസിൻ, ഗൈനക്കോളജി,പീഡിയാട്രിക് ഡോക്ടര്സിന്റെയും സൗജന്യ കൻസൽറ്റേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ 38349311 , 36203043 , 39217883 , 33253468 , 33914200.