
മനാമ: ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന് ആരംഭിക്കുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എസ്.ടി.സി. ബഹ്റൈനുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു.
ബഹ്റൈന്റെ ഗതാഗത മേഖലയുടെ വികസനത്തില്‍ രാജ്യത്തിന്റെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദെയ്ന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് ശക്തിപ്പെടുത്താനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്നും അവര്പറഞ്ഞു.
