
മനാമ: ബഹ്റൈനില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരത്തെ വിരമിക്കാന്‍ നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റ് അംഗത്തിന്റെ നിര്‍ദേശം.
മുഹമ്മദ് അല്‍ അഹമ്മദ് എം.പിയാണ് ഈ നിര്‍ദേശം ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കുന്നത്. 1976ലെ ഡിക്രി-നിയമം നമ്പര്‍ 24 ഭേദഗതി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികളെ പരിചരിക്കാന്‍ അര്‍പ്പണബോധമുള്ള കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഈ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിര്‍ദേശത്തോടൊപ്പം നല്കിയ കുറിപ്പില്‍ എം.പി. പറഞ്ഞു. രക്ഷിതാവിന് നേരത്തെ വിരമിക്കാന്‍ സാധിച്ചാല്‍ കുട്ടിക്ക് ഉചിതമായ പരിചരണം നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
