
മനാമ: ബഹ്റൈനില്‍ കുട്ടികള്‍ക്കായി മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു.
മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ബഹ്റൈന്‍ ഡയബറ്റിസ് കോണ്‍ഫറന്‍സ് ആന്റ് ഗ്ലോബല്‍ ഡയബറ്റിക് ഫൂട്ട് കോഴ്സ് 2025ലാണ് ഈ പ്രഖ്യാപനമുണ്ടായത്. ബഹ്റൈനി ജനതയില്‍ ഏഴിലൊന്നു പേര്‍ക്ക് പ്രമേഹരോഗമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്.
പ്രമേഹ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലഅല്ഖലീഫ പറഞ്ഞു.


