
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ഡയബറ്റിസ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പ്രമേഹ-അമിതവണ്ണ വിരുദ്ധ കാമ്പയിനിന്റെ അന്തിമ റിപ്പോര്‍ട്ട് സതേണ്‍ ഗവര്‍ണറേറ്റ് പുറത്തിറക്കി.
സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര ആചരണങ്ങളുമായി യോജിച്ചുപോകുന്ന ആരോഗ്യ, സമൂഹ സംരംഭങ്ങള്‍ തുടരാനും പ്രസക്തമായ സ്ഥാപനങ്ങളുമായും അസോസിയേഷനുകളുമായും സമൂഹ പങ്കാളിത്തവും ഏകോപനവും വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.


