ധനുഷ്- കാർത്തിക് സുബ്ബരാജ് ടീമിന്റെ ‘ജഗമേ തന്തിരം’ ഒ .ടി. ടി റിലീസിന് തയ്യാറാകുന്നു എന്ന് റിപ്പോർട്ട്. മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടി വെയ്ക്കുകയായിരുന്നു. തിയറ്റർ റിലീസിന് വേണ്ടി ഒരുങ്ങിയിരുന്ന ചിത്രം നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഒ ടി ടി റിലീസിന് തയ്യാറാവുന്നത്. തിയറ്ററുകൾ ഉടൻ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ നിരവധി ചിത്രങ്ങളാണ് ഒ ടി ടി യിലൂടെ പുറത്തിറങ്ങിയത്.
ഇതിനു പിന്നാലെയാണ് തിയറ്ററുകളിൽ മാത്രം റിലീസ് തീരുമാനിച്ച ചിത്രം. ഒടിടി റിലീസിന് തയ്യാറാകാൻ നിർമ്മാതാക്കൾ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. രജനീകാന്ത് ചിത്രം ‘പേട്ട’യ്ക്ക് ശേഷം കാർത്തിക്ക് ഒരുക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യാ ലക്ഷ്മി, ദേവൻ എന്നിവർക്ക് പുറമെ സഞ്ജന നടരാജൻ, കലൈ അരശൻ, രാമചന്ദ്രൻ ദുരൈരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഗ്യാങ്സ്റ്റര്‍ രൂപത്തിൽ എത്തുന്ന ചിത്രത്തിൽ ഗെയിം ഓഫ് ത്രോൺസ് സീരിസിലെ കമാണ്ടർ മോർമോണ്ടയായെത്തിയ ഹോളിവുഡ് താരം ജെയിംസ് കോസ്മോസും എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യാ ലക്ഷ്മി, ദേവൻ എന്നിവർക്ക് പുറമെ സഞ്ജന നടരാജൻ, കലൈ അരശൻ, രാമചന്ദ്രൻ ദുരൈരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സന്തോഷ്നാരായണനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. എഡിറ്റിങ് വിവേക് ഹർഷൻ. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്ടെയിന്മെന്റും ചേര്‍ന്ന് റിലീസിനെത്തിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ശശികാന്ത് ആണ്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE