കൊല്ലം: മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പ് തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറാണ് തകിൽ വാദകനായ സതീഷ് കുമാറിനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Trending
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
- ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്: കരാര്‍ ഒപ്പുവെച്ചു
- ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണ്‍: രജിസ്ട്രേഷന് ആരംഭിച്ചു
- പുൽപ്പള്ളി കേസിൽ വഴിത്തിരിവ്, തങ്കച്ചൻ നിരപരാധിയെന്ന് പൊലീസ് കണ്ടെത്തൽ, പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവിരോധവും
- ആഗോള അയ്യപ്പ സംഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി
- ബഹ്റൈനും യു.എ.ഇയും പ്രാദേശിക സഹകരണം ചര്‍ച്ച ചെയ്തു
- റിഫ നടപ്പാതയുടെ വികസന പുരോഗതി മന്ത്രി പരിശോധിച്ചു