മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ വെച്ച് ഫെബ്രുവരി 21 നു ബഹ്റൈൻ മീഡിയ സിറ്റിയിൽ മൈ ബത്തൂൾ മാർക്കറ്റ് ന്റെ സഹകരണത്തോടെ കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഒരുക്കുന്ന “ഫന്തരീന ഫെസ്റ്റ് 2025” എന്ന വാർഷിക പരിപാടിയുടെ പ്രഖ്യാപനം അഫ്സൽ തിക്കോടി നിർവ്വഹിച്ചു.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജസീർ കാപ്പാട്
, സൈൻ കൊയിലാണ്ടി, വർക്കിംഗ് സെക്രട്ടറിയും ഫന്തരീന ഫെസ്റ്റ് 2025 കൺവീനറുമായ അരുൺ പ്രകാശ്, കലാവിഭാഗം സെക്രട്ടറി ജബ്ബാർ കുട്ടീസ്, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, ലേഡീസ് വിംഗ് കൺവീനർ ആബിദ ഹനീഫ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിന്റർ ക്യാമ്പിന് നേതൃത്വം നൽകി.