മനാമ : ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കും വേണ്ടി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. സഖീറിലെ പ്രത്യേകം തയ്യാറാക്കിയ ടെൻറ്റിൽ നടന്ന പരിപാടിയിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡൻ്റ് ജമാൽ നദ്വി, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർക്കുള്ള സ്വീകരണവും റിഫ ഏരിയയുടെ പ്രവർത്തനോൽഘാടനവും നടന്നു. വ്യത്യസ്തങ്ങളായ മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, സ്ത്രീകളുടെ അന്താക്ഷരി ഗാനം എന്നിവയുമുണ്ടായിരുന്നു.
ഏരിയാ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അദ്ധ്യക്ഷത വഹികച്ച പരിപാടിയിൽ വൈസ് പ്രസിഡൻ്റ് അഹമ്മദ് റഫീഖ്, സെക്രടറി നജാഹ്, കേമ്പ് കൺവീനർ യൂനുസ് രാജ് എന്നിവർ സംസാരിച്ചു.
അബ്ദുൽ ഹഖ്, ഷാനിബ് കെ.ടി, ഡോ.സാബിർ,മൂസ കെ.ഹസൻ, ഉബൈസ് തൊടുപുഴ, നാസർ അയിഷാസ്, ജാബിർ പയ്യോളി, ഇർഷാദ് കുഞ്ചിക്കനി, സുഹൈൽ റഫീഖ്, ബുഷ്റ റഹീം, സോന സകരിയ, സക്കീന അബ്ബാസ്, സഈദ റഫീഖ്, സൗദ പേരാബ്ര തുടങ്ങിയവർ നേതൃത്വം നൽകി.