
മനാമ: ‘അറബ് റിസര്‍ച്ച് സെന്റേഴ്സ് കണ്‍സോര്‍ഷ്യം ഫോര്‍ സസ്റ്റൈനബിലിറ്റി ആന്റ് ഡെവലപ്മെന്റ്’ എന്ന പ്രമേയത്തില്‍ നടന്ന ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്റ് എനര്‍ജി സ്റ്റഡീസിന്റെ (ദെറാസാത്ത്) ഏഴാമത് വാര്‍ഷിക ഫോറം സമാപിച്ചു. അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ചാണ് ഫോറം നടന്നത്.
അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ദ്ധര്‍, നയതന്ത്രജ്ഞര്‍, അറബ് ലോകത്തെ ഗവേഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സുസ്ഥിര വികസന പാതകളെ പിന്തുണയ്ക്കുന്നതിലും അറബ് വിജ്ഞാന സംയോജനം വര്‍ധിപ്പിക്കുന്നതിലും ബിഗ് ഡാറ്റ, നിര്‍മിതബുദ്ധി, തന്ത്രപരമായ ദീര്‍ഘവീക്ഷണം എന്നിവ ഉള്‍പ്പെടുന്ന ഭാവി ഉപകരണങ്ങള്‍ നയ വിശകലനത്തിലും തീരുമാനമെടുക്കലിലും ഉപയോഗിക്കുന്നതിലും അറബ് ഗവേഷണ കേന്ദ്രങ്ങളുടെ വര്‍ധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫോറത്തില്‍ നടന്നു.


