ഈസ്റ്റ്ലാൻഡ് (ടെക്സസ് ): ടെക്സസ്സിലെ ഈസ്റ്റ് ലാൻഡ് കൗണ്ടിയിൽ മാർച്ച് 17 മുതൽ ആളിപ്പടർന്നിരുന്ന കാട്ടുതീയിൽ പെട്ടു ഡെപ്യൂട്ടി സർജൻ ബാർബറ ഫിൻലേക്കു( 51) ദാരുണ അന്ത്യം. ഈസ്റ്റ് ലാൻഡ് കൗണ്ടികു സമീപമുള്ള പ്രദേശങ്ങളിലെ അൻപതോളം വീടുകൾ പൂർണമായും കത്തിനശിക്കുകയും നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഗതാഗത നിയന്ത്രണത്തിനും ആളുകളെ ഒഴിപ്പിചതിനും ശേഷം വീട്ടിലേക്കു തിരിച്ചു പോകുന്നതിനിടയിലാണ് ഡെപ്യൂട്ടിയുടെ കാർ അറിയാതെ അഗ്നി ആളിപടരുന്ന പ്രദേശത്തേക്ക് പ്രവേശിച്ചത് .കനത്ത പുകയും ഇരുട്ടും കാരണം ഇവർക്കു ക്ര്ത്യമായി സ്ഥലം ഏതെന്നു മനസിലാക്കാൻ കഴ്ഞ്ഞില്ല .രാത്രി ഒൻപതുവരെ ഇവർ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു .അതിനുശേഷം ബന്ധം നഷ്ടപെട്ട ഇവരുടെ സ്വകാര്യ വാഹനം അഗ്നി ഗോളങ്ങൾ വിഴുങ്ങിയ നിലയിൽ അടുത്ത ദിവസം കാണപ്പെടുകയായിരുന്നു.
ഫോർത്തവർത്തിൽ നിന്നും 90 മൈൽ അകലെയുള്ള ഫാം ടു മാർക്കറ്റ് റോഡിലായിരുന്നു സംഭവം . .2013 ലാണ് ഇവർ ഈസ്റ്റ്ലാൻഡ് കൗണ്ടി ഷെരിഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.ഭർത്താവും മൂന്നു കുട്ടികളും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം .ടെക്സാസ് ഗവർണർ ,ലാൻഡ് കമ്മീഷണർ എന്നിവർ ഇവരുടെ വിയോഗത്തിൽ അനുശോചിച്ചു.