
മനാമ: 2025ല്‍ ഇതുവരെ ബഹ്റൈനില്‍നിന്ന് 764 ഇന്ത്യക്കാരെ നാടുകടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശികള്‍ക്ക് ബഹ്റൈനില്‍ താമസിക്കാനുള്ള നിയമവ്യവസ്ഥകളുടെ ലംഘനമാണ് നാടുകടത്തലിന് പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകളില്‍ പറയുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക, നിയമസാധുതയുള്ള വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യുക, പ്രാദേശിക തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുക എന്നിവയൊക്കെയാണ് കാരണങ്ങള്‍.
ഈ വര്‍ഷം ഏറ്റവുമധികം ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തിലധികം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍നിന്ന് നാടുകടത്തപ്പെട്ടത്.


