
മനാമ: ബഹ്റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച നടത്തും.
ബദര്‍ അല്‍ തമീമി, അബ്ദുല്‍ വാഹിദ് ഖരാത്ത, അലി അല്‍ ദോസേരി, ഹമദ് അല്‍ ദോയ്, അബ്ദുല്ല അല്‍ റുഹൈമി എന്നീ എം.പിമാരാണ് നിര്‍ദേശം കൊണ്ടുവന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ കര്‍ശനമായി തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നവര്‍ തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ഇത് അവഗണിക്കാനാവില്ലെന്നും അല്‍ തമീമി പറഞ്ഞു.


