
മനാമ: ബഹ്റൈനില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും റോഡ് അപകടമരണങ്ങളും പരിഹരിക്കാനുള്ള സമഗ്രമായ നിയമനിര്മാണമുണ്ടാകുന്നതുവരെ പുതുതായി ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അല്‍ മാരിഫി, അബ്ദുല്‍ നബി സല്മാന്, ഇമാന് ശുവൈത്തര്‍, ഹിഷാം അല്‍ അശിരി എന്നിവരും ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി ബൈക്കുകളുടെ പെരുപ്പം വലിയതോതില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വേണ്ടത്ര പരിശീലനമില്ലാത്തവര്‍ ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നുണ്ടെന്നും അവര്‍ക്ക് പല സ്ഥാപനങ്ങളും മോശമായ സുരക്ഷാ കിറ്റുകളാണ് നല്‍കുന്നതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
