ന്യൂഡൽഹി: സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ 2021ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന തലസ്ഥാനനഗരം ഡല്‍ഹി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം മലിനീകരണം വര്‍ദ്ധിച്ചതോടെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയത്.
ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്.ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹിയുടെ വായു മലിനീകരണം. രാജസ്ഥാനിലെ ഭിവാദിയാണ് ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം. തൊട്ടുപിന്നിൽ ഡല്‍ഹിയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ്.
ലോകത്തിലെ ഏറ്റവും മലിനമായ 100 സ്ഥലങ്ങളുടെ പട്ടികയിൽ 63 ഇന്ത്യന്‍ നഗരങ്ങളാണുള്ളത്. 2021-ലെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ നഗരങ്ങൾ പാലിക്കാറേയില്ലെന്നാണ് റിപ്പോർട്ടുകൾ.