ന്യൂഡൽഹി: വാക്കു തർക്കത്തെ തുടർന്ന് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ കാമുകിയെ വെടിവച്ച് പരിക്ക് ഏൽപ്പിക്കുകയും, അമ്മായിഅച്ഛനെ വെടിവച്ച് കൊല്ലുകയും ചെയ്തു.ശേഷം സർവീസ് റിവോൾവറുമായി രക്ഷപ്പെട്ടു. ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ആയിരുന്നു ഭാര്യയുടെ വീട്ടിലേക്ക് ദാഹിയ പോയതെന്നും എന്നാൽ ഭാര്യയെ കൊല്ലുന്നതിന് പകരം അമ്മായിഅച്ഛനായ രൺവീർ സിംഗിനെ കൊലപ്പെടുത്തുക ആയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വർഷങ്ങളായി പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണ് എന്നും പൊലീസ് വ്യക്തമാക്കി.


