ന്യൂഡൽഹി: മതമാറ്റ ചടങ്ങിൽ പങ്കെടുത്ത സംഭവം വിവാദമായതിനെ തുടർന്ന് ഡൽഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. അഞ്ചാം തീയതി നടന്ന ചടങ്ങിന്റെ വീഡിയോ വെള്ളിയാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം 100 ഓളം പേർ ബുദ്ധമതത്തിലേക്ക് മാറിയ ചടങ്ങായിരുന്നു ഇത്. ചടങ്ങിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും ആരോപണമുണ്ട്.
സംഭവം ബിജെപി വിവാദമാക്കിയിരുന്നു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഡൽഹി മന്ത്രിസഭയിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു രാജേന്ദ്ര പാൽ ഗൗതം.