ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. സന്ദർശനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി.മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വാദത്തിനിടെ നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകുന്നത് വിദേശകാര്യ മന്ത്രാലയം എതിർത്തിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമൻ സന്ദർശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനൽകുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് കത്ത് കൈമാറിയത്.യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി ഇവരോട് നിർദേശിച്ചിരുന്നു. ഇതിന് ശേഷമാണ് യമൻ സന്ദർശിക്കാൻ നിമിഷപ്രിയയുടെ അമ്മയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി